പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

കോവിഡ് പ്രതിരോധ സന്ദേശം പകർന്ന് പ്രവേശനോത്സവത്തിലെ മാ-സാ-സോ

Nov 1, 2021 at 11:25 am

Follow us on


JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കോഴിക്കോട്: മാ-സാ-സോ കൊണ്ട് പ്രവേശനോത്സവം വേറിട്ടതാക്കി കോഴിക്കോട് രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ. കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകരും കൈക്കൊള്ളേണ്ട കാര്യങ്ങളാണ് \’മാ-സാ-സോ\’യിലൂടെ കുട്ടികൾ പറഞ്ഞത്. ഇനി മാ-സാ-സോ എന്താണെന്ന് പറയാം. കളിയും കാര്യവും ചേർത്ത് കുട്ടികൾ ഒരുക്കിയ മൈം ആണ് മാ-സാ-സോ. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂളിൽ അവതരിപ്പിച്ച പ്രത്യേക ഐറ്റം. കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് മൈം അവതരിപ്പിച്ചത്. മാസ്ക്ക്, സാനിറ്റൈസർ, സോഷ്യൽ ഡിസ്റ്റൻസ് എന്നീ വാക്കുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്താണ് \’മാ-സാ-സോ\’ എന്ന് പേരിട്ടത്. കുട്ടികളും അധ്യാപകരും ക്ലാസിൽ പാലിക്കേണ്ട ചിട്ടകളും, പരസ്പരം ഇടപഴകുമ്പോൾ പുലർത്തേണ്ട മുൻകരുതലുകളും കുട്ടികൾ അവതരിപ്പിച്ചു.

\"\"

പത്താം ക്ലാസിലെ വിദ്യാർത്ഥികളാണ് 4 മിനിറ്റ് ദൈർഘ്യമുള്ള മൈം രചിച്ച് അവതരിപ്പിച്ചത്. മൈം സംവിധാനം ചെയ്തത് സ്കൂളിലെ മലയാളം അധ്യാപികയായ ടി.പി.ശ്രീവിദ്യയാണ്.

Follow us on

Related News