തിരുവനന്തപുരം: 2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് http://scholarships.gov.in ൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. സ്‌കോളർഷിപ്പിനായി മാനുവൽ/ ഓഫ്ലൈൻ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകർ 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് / അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം പരമാവധി 2,50,000 രൂപയിൽ (ആകെ രണ്ടരലക്ഷം രൂപ) കവിയരുത്. കൂടുതൽവിവരങ്ങൾ http://dcescholarships.kerala.gov.in എന്ന വെബ്സൈറ്റിലും postmatricscholarship@gmail.com ഇ-മെയിൽ വഴിയും ലഭ്യമാണ്.


0 Comments