ന്യൂഡൽഹി: ബിരുദ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEET-UG ) ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നിന്നുള്ള മൃണാൾ ഒന്നാം റാങ്ക് നേടി. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഒന്നാം റാങ്ക് ജേതാവ് മുഴുവൻ മാർക്കും നേടി. 720ൽ 720 മാർക്കാണ് ആദ്യ മൂന്ന് റാങ്കുകാർ നേടിയത്. ഹൈദരാബാദിൽ നിന്നുള്ള മൃണാൾ കുറ്റേരിക്ക് അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് ലഭിച്ചു, ഡൽഹിയിൽ നിന്നുള്ള തൻമയ് ഗുപ്ത രണ്ടാം റാങ്കും മുംബൈയിൽ നിന്നുള്ള കാർത്തിക ജി നായർ മൂന്നാം റാങ്കും നേടി. മലയാളിയായ കാർത്തികയാണ്സ്ത്രീകളിൽ ഒന്നാമതാണ്. കേരളത്തിൽ നിന്നുള്ള എസ്. ഗൗരിശങ്കർ പതിനേഴാം റാങ്കും വൈഷണ ജയവർധനൻ 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടി.

NEET 2021 Toppers List: Check the complete list here
Name of the candidates | All India Rank (AIR) | Marks |
Mrinal Kutteri, Hyderabad | 1 | 720 |
Tanmay Gupta, Delhi | 2 | 720 |
Karthika G Nair, Mumbai | 3 | 720 |
Aman Tripathi | 4 | 716 |
Nikhar Bansal | 5 | 715 |
htt0p://neet.nta.nic.in, http://ntaresults.ac.in എന്നിവയിൽ ഫലം ലഭ്യമാണ്. പരീക്ഷാ ഫലങ്ങളോടൊപ്പം അന്തിമ ഉത്തരസൂചികയും നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം. NEET റാങ്കും കാറ്റഗറിയും അനുസരിച്ച് അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പ്രവേശന സാധ്യതകൾ പരിശോധിക്കാം.

0 Comments