പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എംജിയിൽ സ്‌പെഷൽ ടീച്ചർ നിയമനം: നവംബർ 10വരെ സമയം

Nov 1, 2021 at 6:14 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഓപ്പൺ വിഭാഗത്തിലും എസ്.സി. വിഭാഗത്തിലും ഓരോ ഒഴിവുകളാണുള്ളത്. പ്ലസ്ടു/പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്‌പെഷൽ എജ്യൂക്കേഷനിൽ ചുരുങ്ങിയത് ഒരു വർഷത്തെ അംഗീകൃത പരിശീലനവും ഉള്ളവരായിരിക്കണം അപേക്ഷകർ.കൂടാതെ മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ രണ്ടു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയവും ഉണ്ടായിരിക്കണം. പ്രായം 2021 ജനുവരി ഒന്നിന് 39 വയസ് കവിയരുത്. പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കും പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത വയസിളവ് ലഭിക്കും. താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പം http://mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ കൊടുത്തിട്ടുള്ള നിശ്ചിത അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 10ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയയ്ക്കണം.

\’ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്‌പെഷൽ ടീച്ചർ (എസ്.ഇ.ബി.എസ്.)\’ എന്ന് സബ്ജക്ട് ഹെഡ് ചേർത്തായിരിക്കണം ഇമെയിൽ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം പ്രായം (എസ്.എസ്.എൽ.സി.), വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, അധികയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

\"\"

Follow us on

Related News