പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ആദ്യ നിയമന ശുപാർശ നാളെ

Oct 31, 2021 at 9:09 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ കേരള പിറവി ദിനമായ നാളെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വിതരണം ചെയ്യും. 3 സ്ട്രീമുകളിലേക്കുമായി 105 പേരെ നിയമന ശുപാർശ ചെയ്യുന്നതോടെ കേരള സിവിൽ സർവീസ് ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. നിയമന ശുപാർശ ചെയ്യപ്പെടുന്നവർക്ക് 18 മാസത്തെ വിദഗ്ധ പരിശീലനം നൽകും.

\"\"

2019 നവംബർ 1 നാണ് കെ.എ.എസ്. ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമിൽ 547,543 ഉം രണ്ടാം സ്ട്രീമിൽ 26,950 ഉം മൂന്നാം സ്ട്രീമിൽ 2,951 ഉം അപേക്ഷകൾ ലഭിച്ചു. 2020 ഫെബ്രുവരി 22, ഡിസംബർ 29 തീയതികളിൽ ഒ.എം.ആർ. പ്രാഥമിക പരീക്ഷയും 2020 നവംബർ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി അന്തിമഘട്ടത്തിലുള്ള വിവരണാത്മക പരീക്ഷയും നടന്നു. സെപ്തംബർ 30 ഓടെ അഭിമുഖവും പൂർത്തീകരിച്ച് ഒക്ടോബർ 8 നാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്.

\"\"

Follow us on

Related News