JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ കേരള പിറവി ദിനമായ നാളെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വിതരണം ചെയ്യും. 3 സ്ട്രീമുകളിലേക്കുമായി 105 പേരെ നിയമന ശുപാർശ ചെയ്യുന്നതോടെ കേരള സിവിൽ സർവീസ് ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. നിയമന ശുപാർശ ചെയ്യപ്പെടുന്നവർക്ക് 18 മാസത്തെ വിദഗ്ധ പരിശീലനം നൽകും.
2019 നവംബർ 1 നാണ് കെ.എ.എസ്. ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമിൽ 547,543 ഉം രണ്ടാം സ്ട്രീമിൽ 26,950 ഉം മൂന്നാം സ്ട്രീമിൽ 2,951 ഉം അപേക്ഷകൾ ലഭിച്ചു. 2020 ഫെബ്രുവരി 22, ഡിസംബർ 29 തീയതികളിൽ ഒ.എം.ആർ. പ്രാഥമിക പരീക്ഷയും 2020 നവംബർ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി അന്തിമഘട്ടത്തിലുള്ള വിവരണാത്മക പരീക്ഷയും നടന്നു. സെപ്തംബർ 30 ഓടെ അഭിമുഖവും പൂർത്തീകരിച്ച് ഒക്ടോബർ 8 നാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്.