തിരുവനന്തപുരം: കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് പരീക്ഷ ജനുവരി 8ന് നടക്കും. http://icsi.edu വഴി ഡിസംബർ 15വരെ റജിസ്ട്രർ ചെയ്യാം. 1000 രൂപയാണ് അപേക്ഷാ ഫീസ്. ഭിന്നശേഷി വിഭാഗക്കാർ 500 രൂപ അടക്കണം. അർഹതയ്ക്ക് അനുസരിച്ച് ഫീസ് ഇളവുണ്ട്. CSEETയിൽ (CS Executive Entrance Test)
യോഗ്യത നേടി എക്സിക്യൂട്ടീവ്തല
പരിശീലനത്തിൽ നേരിട്ടു ചേരാം. പ്ലസ്ടു
ജയിച്ചവർക്കും പ്ലസ്ടു പഠിക്കുന്നവർക്കും
ടെസ്റ്റിന് അപേക്ഷിക്കാം.
സിഎസ് ഫൗണ്ടേഷൻ നേരത്തേ
ജയിച്ചവർ ടെസ്റ്റെഴുതേണ്ടതില്ല. സിഎ/കോസ്റ്റ് അക്കൗണ്ടൻസി ഫൈനൽ ജയിച്ചവർ, 50% മാർക്കുള്ള ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ എന്നിവർക്ക് 5000
രൂപയടച്ച് CSEETയിൽ നിന്ന് ഒഴിവുനേടാം.
പരീക്ഷ കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെറ്റിൽ
മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാകുക. ആകെ 200 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. 15 മിനിറ്റിൽ പ്രസന്റേഷനും ആശയവിനിമയവും പരിശോധിക്കുന്നതാകും ഓൺലൈൻ വൈവാവോസി. പരീക്ഷയുടെ 30 മാർക്കും ചേർത്ത് ഓരോ പേപ്പറിനും 40 ശതമാനവും ആകെ 50ശതമാനവും മാർക്ക് നേടണം.
വിഷയം, ചോദ്യം, മാർക്ക് എന്നിവ താഴെ നൽകുന്നു:
- ബിസിനസ് കമ്യൂണിക്കേഷൻ 35, 50. ലീഗൽ ആപ്റ്റിറ്റ്യൂഡ് &
ലോജിക്കൽ റീസണിങ് – 35, 50.
ഇക്കണോമിക് & ബിസിനസ്
എൻവയൺമെന്റ് – 35, 50. കറന്റ്
അഫയേഴ്സ്-15, 20. ആകെ-120,170.
കൂടുതൽ വിവരങ്ങൾക്ക് http://support.icsi.edu
വെബ്സൈറ്റിലെ ഗെസറ്റ് യൂസർ
ഓപ്ഷൻ വഴി ബന്ധപ്പെടാം.
കോഴ്സ് ഫീസ്
എക്സിക്യൂട്ടീവ് പ്രോഗ്രാം പഠനത്തിന്
13600 രൂപയും, തുടർന്നുള്ള പ്രഫഷനൽ
പ്രോഗ്രാമിന് 13000 രൂപയുമാണ് ഫീസ്.

0 Comments