പ്രധാന വാർത്തകൾ
കേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെവിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന പ്രധാന സ്കോളർഷിപ്പുകൾ ഇതാസ്കൂൾ വിദ്യാർഥികൾക്കായി ISRO നടത്തുന്ന യുവശാസ്ത്രജ്ഞ പദ്ധതി: ‘യുവിക’ രജിസ്‌ട്രേഷൻ തുടങ്ങിയുജിസി നെറ്റ്, സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങിമുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം ഇന്നുമുതൽ

Oct 26, 2021 at 5:10 am

Follow us on


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ ഇന്നുമുതൽ അവസരം. വിദ്യാർഥികൾക്ക് ഒക്ടോബർ 26 ന് രാവിലെ 10 മണി മുതൽ അപേക്ഷിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെൻറിനായുള്ള വേക്കൻസിയും മറ്റു വിശദ നിർദ്ദേശങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേയായ http://admission.dge.kerala.gov.in ൽ ലഭ്യമാണ്. സപ്ലിമെന്ററി അലോട്ട്മെൻറിനായി ഇന്ന് രാവിലെ 10 മണി മുതൽ ഒക്ടോബർ 28ന് വൈകിട്ട് 5 മണിവരെ (പുതുക്കൽ/പുതിയത്) അപേക്ഷാഫാറം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റിലെ \”Click for Higher Secondary Admission\” എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണാം.

\"\"

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ കഴിയില്ല. അപേക്ഷകാർക്ക് ആവശ്യമായ
നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ് ഡെസ്കകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണെന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

\"\"

Follow us on

Related News