പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചു

Oct 25, 2021 at 10:01 am

Follow us on

തിരുവനന്തപുരം: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് പോലും പ്ലസ് വൺ പ്രവേശനം സാധ്യമാകുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. താൽക്കാലിക ബാച്ചുകൾ അനുവദിച്ച് ഏവർക്കും പ്രവേശനം ഉറപ്പാക്കാനാണ് നടപടി. 5812 എ പ്ലസ് കാർക്ക് ഇനിയും പ്രവേശനം ലഭിക്കാൻ ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ തുടങ്ങിയത്. വിശദവിവരങ്ങൾ താഴെ :

\"\"

പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇവയാണ്.

  1. പരിപൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും.
  2. നിലവില്‍ 20% സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ
    ജില്ലയില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ്
    വര്‍ദ്ധനവും കൂടി അനുവദിക്കുന്നതാണ്.
  3. മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത
    ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ
    സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍
    10% സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്.
    അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന
    എയ്ഡഡ് / അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക്
    നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍
    വര്‍ദ്ധനവിന്‍റെ 20% മാനേജ്മെന്‍റ് സീറ്റും
    ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ്
    സീറ്റായും) 20% അല്ലെങ്കില്‍ 10 % സീറ്റ്
    വര്‍ദ്ധിപ്പിക്കും.
  4. സീറ്റ് വര്‍ദ്ധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന
    അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി
    താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.
  5. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിനു ശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്
    എന്നീ വിഷയങ്ങളില്‍ കോഴ്സ് അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന്
    വ്യക്തമാകും. അത് അനുസരിച്ച് കണക്കെടുത്ത് സീറ്റ് വര്‍ദ്ധനവ് നടത്തും.
    എന്നാല്‍ കൂട്ടികള്‍ ഏറ്റവും കൂടുതല്‍
    താല്‍പ്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടി
    വന്നാല്‍ തല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.
  6. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട്
    അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍
    റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവണ്‍മെന്‍റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു
    ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.  
\"\"

Follow us on

Related News