editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാളത്തെ എംജി പരീക്ഷാ സമയത്തിൽ മാറ്റം: പരീക്ഷകൾ രാവിലെ 9.30 മുതൽകൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും: മന്ത്രി വി.ശിവന്‍കുട്ടിലൈബ്രറികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക: ലൈബ്രറി സയൻസ് ബിരുദധാരികൾസ്കൂള്‍വിക്കിയിൽ മികച്ച പേജ് തയ്യാറാക്കുന്ന സ്കൂളിന് 1.5ലക്ഷം രൂപ സമ്മാനംമെഡിക്കല്‍ പ്രവേശനം: അപേക്ഷയിലെ അപാകതകൾ 10വരെ പരിഹരിക്കാംപരീക്ഷ രജിസ്ട്രേഷൻ, പരീക്ഷ ടൈംടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾഡെമൊൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ: ഗവ.പോളിടെക്നിക് കോളജിൽ നിയമനംപരീക്ഷാഫലങ്ങൾ, പരീക്ഷാതീയതികൾ: ഇന്നത്തെ എംജി വാർത്തകൾപരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇഎംജി സർവകലാശാലയുടെ വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം
[wpseo_breadcrumb]

മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു

Published on : October 25 - 2021 | 5:25 pm

കോട്ടയം: എംജി സർവകലാശാല കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവെച്ച വിവിധ പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ/ 2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ റഗുലർ/ 2019 അഡ്മിഷൻ റീഅപ്പിയറൻസ് മാത്രം) ബിരുദ പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും. ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ റഗുലർ-പുതിയ സ്കീം) പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും. ഒക്ടോബർ 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം ഒക്ടോബർ 29, നവംബർ ഒന്ന് തീയതികളിൽ നടക്കും. അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും ഒക്ടോബർ 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ റഗുലർ/ സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ യഥാക്രമം നവംബർ മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.


ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ് സി. നഴ്സിംഗ് (2016 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ 17, 19, 22 തീയതികളിൽ നടക്കും.
ഒക്ടോബർ 18, 20, 21, 22 തീയതികളിൽ നടത്താനിരുന്ന ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ എട്ട്, ഒൻപത്, 10, 11 തീയതികളിൽ നടക്കും.
ഒക്ടോബർ 18, 20, 21, 22 തീയതികളിൽ നടത്താനിരുന്ന ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 12, 15, 16, 17 തീയതികളിൽ നടക്കും.
ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി), (പഴയ സ്കീം – 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ഒക്ടോബർ 29, നവംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. ഒക്ടോബർ 18, 20, 21 തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഒക്ടോബർ 29, നവംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.
ഒക്ടോബർ 22ന് നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ പുതിയ സ്കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ മേഴ്സി ചാൻസ് ബി.ടെക്, ഒക്ടോബർ 2021 പരീക്ഷ നവംബർ 12ന് നടക്കും.


ഒക്ടോബർ 18, 20, 21, 22 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം നവംബർ 11, 12, 15, 16 തീയതികളിൽ നടക്കും.
ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം. (പ്രൈവറ്റ് രജിസ്ട്രേഷൻ 2018, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.

ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്.എസ്. 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഒക്ടോബർ 27, 29, നവംബർ ഒന്ന് തീയതികളിൽ നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

0 Comments

Related News