പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തിറക്കി: നവംബർ16 മുതൽ പരീക്ഷ

Oct 19, 2021 at 12:23 am

Follow us on

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേംപരീക്ഷകൾ നവംബർ 16മുതൽ ആരംഭിക്കും. ആദ്യ ടേം പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ പുറത്തിറക്കി. പാഠഭാഗങ്ങളെ മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുന്നത്. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലാണ് പരീക്ഷകൾ. നേരത്തെ സിബിഎസ്ഇ പരീക്ഷകൾ 10 30 നാണ് ആരംഭിച്ചിരുന്നതെങ്കിൽ ഈ വർഷം
രാവിലെ 11.30നാണ് ആരംഭിക്കുക. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഉള്ള \’കൂൾ ഓഫ് ടൈം\’ 20 മിനിട്ടായി ഉയർത്തിയിട്ടുണ്ട്.
10-ാം ക്ലാസിന്റെ മൈനർ വിഷയങ്ങളിലെ പരീക്ഷകൾ നവംബർ 17നും 12-ാംക്ലാസിന്റേത് 16നും തുടങ്ങും. ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലുംതമിഴ്, മലയാളം, സംഗീതം തുടങ്ങിയവിഷയങ്ങൾ മൈനർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേജർ വിഷയങ്ങളിലെ പരീക്ഷകൾ യഥാക്രമം നവംബർ 30, ഡിസംബർ 1 തീയതികളിൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ ഡിസംബർ 11നും 12-ാം ക്ലാസ് പരീക്ഷ 18നും അവസാനിക്കും. മേജർ വിഷയങ്ങളിലെ പരീക്ഷ അതതു സ്കൂളുകളിൽ നടക്കും. മൈനർ വിഷയങ്ങളിൽ വിദ്യാർഥികൾ കുറവായതിനാൽ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന വിവിധ സ്കൂളുകളെ ചേർത്ത് ഒരു സ്കൂളിൽ വിവിധ പരീക്ഷകൾ ഒരു ദിവസം നടത്താനാണ് അധികൃതരുടെ തീരുമാനം. പരീക്ഷകൾ നവംബർ 15ന് ആരംഭിക്കുമെന്നതരത്തിൽ പ്രചരിച്ചിരുന്ന ടൈംടേബിൾ വ്യാജമാണെന്ന് സിബിഎസ്ഇ അറിയിച്ചു.

\"\"

Follow us on

Related News