കണ്ണൂർ: ഗവ. ആയുർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം എത്തണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. http://schoolvartha.com
ഗവ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം
Published on : October 16 - 2021 | 4:58 pm

Related News
Related News
പട്ടികവർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനി
SUBSCRIBE OUR YOUTUBE CHANNEL...
വനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനം
SUBSCRIBE OUR YOUTUBE CHANNEL...
ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
SUBSCRIBE OUR YOUTUBE CHANNEL...
സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവ്
SUBSCRIBE OUR YOUTUBE CHANNEL...
0 Comments