പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകൾക്കായി ഇ.എം.എം.ആര്‍.സി. പരിഭാഷകരെ നിയമിക്കുന്നു

Oct 14, 2021 at 2:20 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എഡ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയാ റിസേര്‍ച്ച് സെന്റര്‍ \’സ്വയം\’ പ്ലാറ്റ്‌ഫോമിലെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇംഗ്‌ളീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ വിദഗ്ദരായ പരിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമൂഹ്യശാസ്ത്രം, ജിയോഗ്രഫി, ജിയോളജി, കമ്പ്യൂട്ടര്‍, ചരിത്രം, മാനേജ്‌മെന്റ്, ഫിലോസഫി, ജേണലിസം, കമ്യൂണിക്കേഷന്‍, ഫിലിം സ്റ്റഡീസ്, എഡ്യൂക്കേഷന്‍, ടൂറിസം എന്നീ വിഷയങ്ങളിലുള്ള മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളാണ്് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ഈ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും, പുസ്തകങ്ങളും അക്കാദമിക് രചനകളും പരിഭാഷ ചെയ്ത് പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് അധ്യാപകര്‍ക്കും വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും.

\"\"

പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍, കോഴ്‌സുകളിലെ മോഡ്യൂളുകളുടെ ലഭ്യതയനുസരിച്ച് ഒരു വിഷയ വിദഗ്ദന്റെ മേല്‍നോട്ടത്തിലാണ്് പരിഭാഷ നിര്‍വഹിക്കേണ്ടത്. വേര്‍ഡ് ടെക്സ്റ്റ് (docx), ഓഡിയോ (mp3) എന്നീ ഫോര്‍മാറ്റുകളിലാണ് പരിഭാഷ ആവശ്യമുള്ളത്. ഈ ജോലികള്‍ വീട്ടിലിരുന്നും ചെയ്യാം.

Follow us on

Related News