വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശനം ഓപ്ഷൻ ഇന്നുകൂടി: അലോട്ട്മെന്റ് നാളെ

Published on : October 10 - 2021 | 9:48 am

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സ് പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന ദിനം ഇന്ന്. വൈകിട്ട് 3വരെ ഓപ്ഷൻ നൽകാം. ഒക്ടോബർ 9ന് വൈകിട്ട് 4വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇത് ഒരുദിവസത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.

ഈ മാസം 25ന് അലോട്മെന്റ് നടപടി പൂർത്തിയാക്കണമെന്നാണ് നേരത്തെ എഐസിടിഇ നൽകിയ നിർദേശം. ഓപ്ഷനുകൾ നൽകാത്തവരെ
അലോട്മെന്റിനു പരിഗണിക്കില്ല.

പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾ നീട്ടാനുള്ള തീരുമാനം എഐസിടിഇ കൈക്കൊണ്ടാൽ അലോട്മെന്റ് തീയതിയും നീട്ടുമെന്നാണ് സൂചന.വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.


0 Comments

Related NewsRelated News