തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (റിവിഷൻ 2010 സ്‌കീം നവംബർ 2020) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 11ന് ആരംഭിക്കും. രജിസ്‌ട്രേഷന് അർഹരായ വിദ്യാർഥികൾ (2013, 2014 പ്രവേശനം നേടിയവർ) http://sbte.kerala.gov.in ൽ പ്രൊഫൈൽ പൂർത്തീകരിച്ച് പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. പരീക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം. വിദ്യാർഥികൾ പഠിച്ച സ്ഥാപനമായിരിക്കും പരീക്ഷാകേന്ദ്രമായി അനുവദിക്കുക. പരീക്ഷാ കേന്ദ്ര മാറ്റം ആവശ്യമുള്ളവർ രജിസ്‌ട്രേഷൻ സമയത്ത് ഓപ്ഷൻ നൽകണം. ഇപ്രകാരം നൽകിയ ഓപ്ഷനിൽ പിന്നീട് മാറ്റം അനുവദിക്കുന്നതല്ല. ഫൈനില്ലാതെ 26 വരെയും ഫൈനോടുകൂടി ഈ മാസം 30 വരെയും പരീക്ഷാ രജിസ്‌ട്രേഷൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2775440, 2775443.

- പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
- ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
- ‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
- കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
- അധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്
0 Comments