editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴികായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാംഅയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽപ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരംപട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനിപാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന: സ്‌കൂൾ ആരോഗ്യ പരിപാടി വരുന്നുസ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനം സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കും: മുഖ്യമന്ത്രി

എംജിയിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

Published on : October 06 - 2021 | 2:06 am

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഓൺലൈൻ എജ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി – എ) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്കും അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി – ബി) തസ്തികയിലെ ഒരു ഒഴിവിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിലേക്ക് നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഒക്ടോബർ ഏഴ്, വൈകീട്ട് അഞ്ചിനകം coe@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. എ കാറ്റഗറിയിലെ രണ്ട് ഒഴിവുകളിൽ ഒന്ന് പൊതുവിഭാഗത്തിനുള്ളതും ഒന്ന് ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതുമാണ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദവും എൻ.ഇ.റ്റി. അല്ലെങ്കിൽ പി.എച്ച്.ഡി. യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അധ്യാപനം, കണ്ടന്റ് ക്രിയേഷൻ, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം, ഐ.സി.റ്റി. എനേബിൾഡ് ടീച്ചിംഗ് ആന്റ് ലേണിംഗ് എന്നിവയിലുള്ള മുൻപരിചയം അഭിലഷണീയം.


പൊതുവിഭാഗത്തിലുള്ളവർക്കായി നീക്കിവച്ചിട്ടുള്ള അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ (കാറ്റഗറി – ബി) ഒരൊഴിവും നിലവിലുണ്ട്. കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.ബി.എ. ബിരുദം കരസ്ഥമാക്കിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അധ്യാപനം, കണ്ടന്റ് ക്രിയേഷൻ, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം, ഐ.സി.റ്റി. എനേബിൾഡ് ടീച്ചിംഗ് ആന്റ് ലേണിംഗ് എന്നിവയിലുള്ള മുൻ പരിചയം അഭിലഷണീയം. പ്രായം 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടിക, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സഞ്ചിത നിരക്കിൽ പ്രതിമാസം 47000 രൂപ വീതം പ്രതിഫലം ലഭിക്കും.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി അയയ്ക്കണം. സർട്ടിഫിക്കറ്റുകളുടെ പ്രാഥമിക പരിശോധനക്ക് ശേഷം നടക്കുന്ന ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കരാറടിസ്ഥാനത്തിലുള്ള നിയമനം. ആവശ്യപ്പെടുന്ന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ അപേക്ഷകർ ഹാജരാക്കണം. അപേക്ഷഫോറവും മറ്റ് വിശദാംശങ്ങളും http://mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

0 Comments

Related News