എടപ്പാൾ: അങ്കണവാടി അധ്യാപകരുടെ കൈപ്പുണ്യംനുകരാനും പുതുതലമുറക്ക് ആരോഗ്യബോധവൽക്കരണത്തിനുമായി വട്ടംകുളം പഞ്ചായത്തിന്റെ പ്രദർശനം. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും അധ്യാപികമാരാണ് പ്രദർശനത്തിലെ താരങ്ങൾ. ഐ.സി.ഡി.എസ് 46-ാം വാർഷികത്തിൻ്റെ ഭാഗമായി നടുവട്ടം സ്കൂളിൽ ഒരുക്കിയ പ്രദർശനം പുത്തൻ അനുഭവ കാഴ്ചയായി. ഐ.സി.ഡി.എസിൻ്റെ ലക്ഷ്യങ്ങളും ബോധവൽക്കരണവും പ്രദർശന ഹാളിൽ നിറഞ്ഞു നിൽക്കുകയാണ്. കോവിഡ്പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യത്തെ പ്രദർശനമേള കൂടിയായി ഇത്. യുവതികളുടെ ഗർഭധാരണം മുതൽ കുഞ്ഞിന് ജന്മം നൽകുന്നതു വരെയും അതിനു ശേഷവുമുള്ള പരിചരണഘട്ടങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനു പുറമെ വിവിധ തരം പായസങ്ങൾ, ലഡു, വിവിധ പലഹാരങ്ങൾ, പച്ചക്കറി വിഭവങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ നിരന്നിട്ടുണ്ട്. പ്രദർശനം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ.നജീബ് അധ്യക്ഷനായിരുന്നു. ചൈൽഡ് ഡവലപ്പ്മെൻ്റ് പ്രോഗ്രാം ഓഫീസർ ആശാ റാണി, പഞ്ചായത്ത് അംഗങ്ങളായ ഹസൈനാർ നെല്ലിശ്ശേരി,ഫസീല സജീബ്, ശാന്ത മാധവൻ, കെ.ബേബി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ.മഞ്ജു, കൃഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു.പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.

- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
- സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി