പ്രധാന വാർത്തകൾ

അങ്കണവാടി അധ്യാപകരുടെ മികവ് തെളിയിക്കുന്ന പ്രദർശനം

Oct 6, 2021 at 1:41 pm

Follow us on

എടപ്പാൾ: അങ്കണവാടി അധ്യാപകരുടെ കൈപ്പുണ്യംനുകരാനും പുതുതലമുറക്ക് ആരോഗ്യബോധവൽക്കരണത്തിനുമായി വട്ടംകുളം പഞ്ചായത്തിന്റെ പ്രദർശനം. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും അധ്യാപികമാരാണ് പ്രദർശനത്തിലെ താരങ്ങൾ. ഐ.സി.ഡി.എസ് 46-ാം വാർഷികത്തിൻ്റെ ഭാഗമായി നടുവട്ടം സ്കൂളിൽ ഒരുക്കിയ പ്രദർശനം പുത്തൻ അനുഭവ കാഴ്ചയായി. ഐ.സി.ഡി.എസിൻ്റെ ലക്ഷ്യങ്ങളും ബോധവൽക്കരണവും പ്രദർശന ഹാളിൽ നിറഞ്ഞു നിൽക്കുകയാണ്. കോവിഡ്പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യത്തെ പ്രദർശനമേള കൂടിയായി ഇത്. യുവതികളുടെ ഗർഭധാരണം മുതൽ കുഞ്ഞിന് ജന്മം നൽകുന്നതു വരെയും അതിനു ശേഷവുമുള്ള പരിചരണഘട്ടങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

\"\"

അതിനു പുറമെ വിവിധ തരം പായസങ്ങൾ, ലഡു, വിവിധ പലഹാരങ്ങൾ, പച്ചക്കറി വിഭവങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ നിരന്നിട്ടുണ്ട്. പ്രദർശനം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ.നജീബ് അധ്യക്ഷനായിരുന്നു. ചൈൽഡ് ഡവലപ്പ്മെൻ്റ് പ്രോഗ്രാം ഓഫീസർ ആശാ റാണി, പഞ്ചായത്ത് അംഗങ്ങളായ ഹസൈനാർ നെല്ലിശ്ശേരി,ഫസീല സജീബ്, ശാന്ത മാധവൻ, കെ.ബേബി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ.മഞ്ജു, കൃഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു.പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.

\"\"

Follow us on

Related News