തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ (KEAM)റാങ്ക് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയിൽ ഇടം നേടാനുള്ള ക്വാളിഫയിങ് സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു. http://cee.kerala.gov.in ൽ അപേക്ഷാ നമ്പറും പാസ് വേർഡും നൽകി പരിശോധിക്കാം. റാങ്ക് പട്ടികയിൽ ഇടം നേടാനുള്ള ക്വാളിഫൈഡ്/ഡിസ്ക്വാളിഫൈഡ് കാണാം. പ്രവേശന പ്രവേശന പരീക്ഷയിൽ ഒരു പേപ്പറിന് 10വീതമെങ്കിലും മാർക്ക് ലഭിച്ച വർക്കാണ് റാങ്ക് ആ പട്ടികയിൽ ഇടംനേടാൻ അർഹതയുള്ളത്. എൻജിനിയറിങ് പ്രവേശന പരീക്ഷയിലെ ഓരോ പേപ്പറിലും 10 മാർക്കുവീതം ലഭിച്ചവർക്കാണ് എൻജിനിയറിങ് റാങ്ക് പട്ടികയിൽ സ്ഥാനംനേടാൻ അർഹത.
- വിദ്യാർത്ഥികൾക്ക് മാസംതോറും സാമ്പത്തിക സഹായം: ‘കണക്ട് ടു വര്ക്ക്’ പദ്ധതിക്ക് അപേക്ഷിക്കാം
- കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
- കേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
- അധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങി
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇൻഡക്സ് മാർക്ക് 10 എങ്കിലും ലഭിച്ചവർക്കാണ് ഫാർമസി റാങ്ക്പട്ടികയിൽ സ്ഥാനംനേടാൻ അർഹതയുള്ളത്. പട്ടികവിഭാഗക്കാർക്ക് ഈ മിനിമം മാർക്ക് വ്യവസ്ഥയില്ല. എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകളിൽ പരീക്ഷാർഥികൾക്ക് ലഭിച്ച സ്കോർ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
രണ്ടിന്റെയും റാങ്ക് പട്ടികകൾ ഉടൻ പ്രസിദ്ധീകരിക്കും. തുടർന്ന് കാറ്റഗറി പട്ടികകളും പ്രസിദ്ധപ്പെടുത്തും.








