കേരള എൻജിനീയറിങ്, ഫാർമസി റാങ്ക്പട്ടിക ഉടൻ: അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു

Oct 5, 2021 at 11:48 am

Follow us on

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ (KEAM)റാങ്ക് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയിൽ ഇടം നേടാനുള്ള ക്വാളിഫയിങ് സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു. http://cee.kerala.gov.in ൽ അപേക്ഷാ നമ്പറും പാസ് വേർഡും നൽകി പരിശോധിക്കാം. റാങ്ക് പട്ടികയിൽ ഇടം നേടാനുള്ള ക്വാളിഫൈഡ്/ഡിസ്ക്വാളിഫൈഡ് കാണാം. പ്രവേശന പ്രവേശന പരീക്ഷയിൽ ഒരു പേപ്പറിന് 10വീതമെങ്കിലും മാർക്ക് ലഭിച്ച വർക്കാണ് റാങ്ക് ആ പട്ടികയിൽ ഇടംനേടാൻ അർഹതയുള്ളത്. എൻജിനിയറിങ് പ്രവേശന പരീക്ഷയിലെ ഓരോ പേപ്പറിലും 10 മാർക്കുവീതം ലഭിച്ചവർക്കാണ് എൻജിനിയറിങ് റാങ്ക് പട്ടികയിൽ സ്ഥാനംനേടാൻ അർഹത.

പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇൻഡക്സ് മാർക്ക് 10 എങ്കിലും ലഭിച്ചവർക്കാണ് ഫാർമസി റാങ്ക്പട്ടികയിൽ സ്ഥാനംനേടാൻ അർഹതയുള്ളത്. പട്ടികവിഭാഗക്കാർക്ക് ഈ മിനിമം മാർക്ക് വ്യവസ്ഥയില്ല. എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകളിൽ പരീക്ഷാർഥികൾക്ക് ലഭിച്ച സ്കോർ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

രണ്ടിന്റെയും റാങ്ക് പട്ടികകൾ ഉടൻ പ്രസിദ്ധീകരിക്കും. തുടർന്ന് കാറ്റഗറി പട്ടികകളും പ്രസിദ്ധപ്പെടുത്തും.

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...