വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷ: അപേക്ഷാതീയതി നീട്ടിപരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
[wpseo_breadcrumb]

രക്ഷിതാക്കൾക്ക് സമൂഹമാധ്യമങ്ങളിലൂടെ പരിശീലനം: ക്ലാസ് തലത്തിൽ അധ്യാപകർ പരിശീലനം നൽകും

Published on : October 04 - 2021 | 12:39 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുമുന്നോടിയായി കുട്ടികളുടെയുംരക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതി തയ്യാറായെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ യു.എ.ലത്തീഫ് എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘർഷം കുറയ്ക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍  ഒരു കേന്ദ്രീകൃത മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ആ മൊഡ്യൂളിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകതല പരിശീലനം നല്‍കുന്നതാണ്. ഇത്തരത്തിൽ പരിശീലനം ലഭിച്ച അധ്യാപകർ  ക്ലാസ്സ് അടിസ്ഥാനത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പരിശീലന-ബോധവല്‍ക്കരണ ക്ലാസുകള്‍ നൽകും. സ്കൂള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ക്ലാസുകൾകള്‍ വിദ്യാർഥികൾക്കും നൽകുമെന്ന് മന്ത്രി അറിയിച്ചു.കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാത്തതു കാരണം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടായിട്ടുള്ള മാനസികസംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാംവിധം ‘ഉള്ളറിയാന്‍’ എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പാക്കിവരുനുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ മന:ശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്.ഒപ്പം തന്നെ കായികക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസുകളും ലഭ്യമാക്കുന്നുണ്ട്.വിക്ടേഴ്സ് ചാനല്‍ വഴി ഇത്തരം ക്ലാസ്സുകള്‍കൂടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധപ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്.ഔര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍ (ഒ.ആര്‍.സി.) എന്ന പദ്ധതിയും സ്കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമം ഈ പരിപാടിയുടെ ലക്ഷ്യമാണ്. ഇതിലെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

0 Comments

Related News