പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

രക്ഷിതാക്കൾക്ക് സമൂഹമാധ്യമങ്ങളിലൂടെ പരിശീലനം: ക്ലാസ് തലത്തിൽ അധ്യാപകർ പരിശീലനം നൽകും

Oct 4, 2021 at 12:39 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുമുന്നോടിയായി കുട്ടികളുടെയുംരക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതി തയ്യാറായെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ യു.എ.ലത്തീഫ് എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘർഷം കുറയ്ക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍  ഒരു കേന്ദ്രീകൃത മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ആ മൊഡ്യൂളിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകതല പരിശീലനം നല്‍കുന്നതാണ്. ഇത്തരത്തിൽ പരിശീലനം ലഭിച്ച അധ്യാപകർ  ക്ലാസ്സ് അടിസ്ഥാനത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പരിശീലന-ബോധവല്‍ക്കരണ ക്ലാസുകള്‍ നൽകും. സ്കൂള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ക്ലാസുകൾകള്‍ വിദ്യാർഥികൾക്കും നൽകുമെന്ന് മന്ത്രി അറിയിച്ചു.കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാത്തതു കാരണം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടായിട്ടുള്ള മാനസികസംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാംവിധം \’ഉള്ളറിയാന്‍\’ എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പാക്കിവരുനുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ മന:ശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്.ഒപ്പം തന്നെ കായികക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസുകളും ലഭ്യമാക്കുന്നുണ്ട്.വിക്ടേഴ്സ് ചാനല്‍ വഴി ഇത്തരം ക്ലാസ്സുകള്‍കൂടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധപ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്.ഔര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍ (ഒ.ആര്‍.സി.) എന്ന പദ്ധതിയും സ്കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമം ഈ പരിപാടിയുടെ ലക്ഷ്യമാണ്. ഇതിലെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

Follow us on

Related News