പ്രധാന വാർത്തകൾ
ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെകേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രികേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രം

കായികാധ്യാപക തസ്തിക നിര്‍ണയ മാനദണ്ഡം നിലവിൽ പരിഷ്കരിക്കാനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

Oct 4, 2021 at 11:55 am

Follow us on

തിരുവനന്തപുരം: സ്കൂളുകളിലെ കായിക അധ്യാപകതസ്തിക നിര്‍ണയ മാനദണ്ഡം പരിഷ്കരിക്കുന്നത് നിലവിൽ പരിഗണിക്കാനാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ മറുപടി ഇങ്ങനെ; കെ.ഇ.ആര്‍ അദ്ധ്യായം 23, ചട്ടം 6(4) ന്‍റെ പ്രൊവൈസോ പ്രകാരം എല്ലാ ഹൈസ്കൂളുകളിലും ആഴ്ചയില്‍ അഞ്ചോ അതില്‍
കൂടുതലോ പിരീഡ് ലഭ്യമാണെങ്കില്‍ ഒരു
കായികാധ്യാപക തസ്തിക അനുവദിക്കാവുന്നതാണ്.
ഇതേ അധ്യായം, ചട്ടം 6 ബി 2 (എ) പ്രകാരം ഒരു oപൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്കൂളില്‍ അഞ്ഞൂറോ അതില്‍ കൂടുതലോ കുട്ടികള്‍ പഠിക്കുന്ന സാഹചര്യത്തില്‍ ഒരു കായികാധ്യാപകനെ (ഏതെങ്കിലും ഒരു സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക) അനുവദിക്കാവുന്നതാണ്.
03.07.1990 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, കായികവിദ്യാഭ്യാസത്തില്‍ ഹയര്‍ സെക്കന്‍ററിയിലെ ഒരുബാച്ചിന് ആഴ്ചയില്‍ 2 പിരീഡ്അനുവദിച്ചിട്ടുണ്ടെങ്കിലും കായിക അധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടില്ല.


എന്നാല്‍ ഹൈസ്കൂളിലെ കായികാധ്യാപക തസ്തിക നിലനിര്‍ത്തുന്നതിന് ഈ പിരീഡ് കൂടി കണക്കിലെടുക്കുന്നത് 25/02/2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍ത്തല്‍ ചെയ്യുകയുണ്ടായി. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ കായികാധ്യാപക
തസ്തിക നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്ന വിഷയം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എഡ്യൂക്കേഷന്‍, 06.12.2014 ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പ്രൈമറി ക്ലാസ്സുകളിലേക്ക് ഡിപ്ലോമ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും
(ഡി.പി.ഇ.ഡി.)ഹൈസ്കൂള്‍ ക്ലാസുകളിലേക്ക്
ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും
(ബി.പി.ഇ.ഡി/ബി.പി.ഇ) ഹയര്‍ സെക്കന്‍ററി
ക്ലാസുകളിലേക്ക് ബി.പി.ഇ.ഡി. യും മാസ്റ്റര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷനും (എം.പി.ഇ.ഡി.) കായികാധ്യാപക തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.

\"\"


സംസ്ഥാനത്തെ കായികാധ്യാപക തസ്തികകള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാക്കുന്ന വിഷയം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ 08/07/2019 ന്
പ്രപ്പോസ്സല്‍ സമര്‍പ്പിച്ചിരുന്നു. ഇവയില്‍ തസ്തിക നിര്‍ണ്ണയ മാനദണ്ഡം
പരിഷ്കരിക്കുന്ന വിഷയം, നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പരിഗണനാര്‍ഹമല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
യോഗ്യത പുതുക്കുന്ന വിഷയത്തില്‍
എസ്.സി.ഇ.ആര്‍.ടി യുടെ റിപ്പോര്‍ട്ട് ലഭ്യമായത് പരിശോധിച്ച വേളയില്‍ പ്രയോഗിക തലത്തില്‍ വരാവുന്ന ചില സ്പഷ്ടീകരണങ്ങള്‍ പരിശോധിച്ച്
സമര്‍പ്പിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ട് 29/09/2021 ല്‍ സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക്, പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നതാണ്.

\"\"

Follow us on

Related News