തിരുവനന്തപുരം: വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണിയും അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകേണ്ട പരിശീലനവും സംബന്ധിച്ച തീരുമാനങ്ങക്കായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ചേരും. രാവിലെ 11.30നാണ് DEO മാരുടെയും AEO മാരുടെയും യോഗം നടക്കുക. സ്കൂളുകളുടെ അറ്റകുറ്റപ്പണി ശുചീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ വുമായി ബന്ധപ്പെട്ട അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകേണ്ട പരിശീലനത്തെ കുറിച്ചും സ്കൂളുകളിൽ ഒരുക്കേണ്ട സുരക്ഷാ ഉപകരണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. ഓരോ വിദ്യാലയത്തിലും ഡോക്ടറുടെ സേവനം എങ്ങനെ ഉപയോഗിക്കണമെന്നും യോഗത്തിൽ വിശദമാക്കും. ഒക്ടോബർ അഞ്ചിന് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർക്കും. ഓൺലൈനിൽ ആണ് യോഗം ചേരുക.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







