വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പി.ജി.പ്രവേശന സമയം നീട്ടി: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Published on : October 03 - 2021 | 6:42 pm


തേഞ്ഞിപ്പലം: 2021-22 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 13 വരെ നീട്ടി. അപേക്ഷാ ഫീസ് എസ്.സി., എസ്.ടി. 115 രൂപ, മറ്റുള്ളവർ 280 രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

സര്‍വകലാശാലാ ക്യാമ്പസിൽ എം.എഡ്.

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി സെപ്റ്റംബര്‍ 22-ന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതുമായവര്‍ അപേക്ഷയുടെ പകര്‍പ്പ്, ബി.എഡ്., പി.ജി., അവസാന വര്‍ഷ മാര്‍ക്കുലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് ഒക്ടോബര്‍ 12-നകം ഇ-മെയിലായി അയക്കണം. വിലാസം [email protected]
വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ് സൈറ്റിലെ എജ്യുക്കേഷന്‍ പഠന വകുപ്പിന്റെ അഡ്മിഷന്‍ ലിങ്ക് സന്ദര്‍ശിക്കാം.

യു.ജി., പി.ജി. എൻട്രൻസ് പരീക്ഷാ ഹാൾടിക്കറ്റ്

2021-22 അദ്ധ്യയനവർഷത്തെ സർവകലാശാലാ പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകൾ സെന്ററുകൾ എന്നിവയിലെയും യു.ജി., പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ 0494 2407016, 7017

എം.ബി.എ. പ്രവേശനം

2021-22 അദ്ധ്യയന വർഷത്തെ സർവകലാശാലാ പഠനവകുപ്പുകളിലേയും സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലേയും എം.ബി.എ. പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനറൽ 835 രൂപയും എസ്.സി., എസ്.ടി. 467 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസ്സൽ ചലാൻ രശീതി, സ്കോർ കാർഡ്, എസ്.സി., എസ്.ടി. വിഭാഗങ്ങൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി [email protected][email protected] എന്നീ ഇ-മെയിലുകളിലേക്ക് അയക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ 0494 2407016, 7017

0 Comments

Related NewsRelated News