വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

Published on : October 02 - 2021 | 7:46 pm

തിരുവനന്തപുരം:. സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ മാസം 20 മുതൽ 30 വരെയുള്ള വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പിടിഎ പുന:സംഘടിപ്പിക്കണം. പിടിഎ ഫണ്ട് സ്കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം.
അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുന്നതിന് മുൻപായി പരിശീലനം നൽകാനാണ് ആലോചിക്കുന്നത്.

0 Comments

Related NewsRelated News