വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണംസ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്
[wpseo_breadcrumb]

ഒന്നാംവർഷ ബിരുദ പ്രവേശനം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 4മുതൽ 16വരെ

Published on : October 02 - 2021 | 8:47 am

തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുളള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈൽ വഴി അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഒക്ടോബർ 4 മുതൽ 6 വരെയാണ് അഡ്മിഷൻ എടുക്കേണ്ടത്. കോളജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി
അഡ്മിഷൻ എടുക്കേണ്ടതാണ്.

ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്. നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ, നിലവിൽ അഡ്മിഷൻ ലഭിച്ച കോളജിൽ നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. അവർക്ക്,
മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല. ഒക്ടോബർ 6 ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതും അലോട്ട്മെന്റ് നടപടിയിൽ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക. പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ
(including T.C.)കോളജിൽ സമർപ്പിക്കേണ്ടതാണ്. Permanent admission എടുക്കുന്നതിന് വിദ്യാർത്ഥികൾ നേരിട്ട് കോളജിൽ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

0 Comments

Related NewsRelated News