പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

സ്കൂൾ അധ്യയനം: വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇന്ന്

Oct 2, 2021 at 8:05 am

Follow us on

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ ഭാഗമായി വിളിച്ചു ചേർക്കുന്ന വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക്ഉ 2നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേരുക. ഇന്ന് വൈകിട്ട് 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയർമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് DDE, RDD, ADE എന്നിവരുടെ യോഗമുണ്ടാകും. നാളെ
)ഒക്ടോബർ 3 ഞായറാഴ്ച) 11.30 ന് DEO മാരുടെയും AEO മാരുടെയും യോഗം നടക്കും. ഒക്ടോബർ അഞ്ചിന് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർക്കും. ഓൺലൈനിൽ ആകും യോഗം ചേരുക. യോഗത്തിന്റെ ലിങ്ക് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുക്കുന്നതായിരിക്കും. ഈ യോഗങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങളും ആശയങ്ങളുമാണ് അന്തിമ മാർഗ രേഖയിൽ ഉപയോഗിക്കുക. കഴിഞ്ഞദിവസം അധ്യാപക സംഘടനകളുമായി മന്ത്രിതല ചർച്ച നടന്നിരുന്നു.

\"\"

Follow us on

Related News