വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രി
[wpseo_breadcrumb]

സ്കൗട്സ് & ഗൈഡ്സിന്‍റെ സ്നേഹഭവനം പദ്ധതി നാടിനാകെ മാതൃക: മുഖ്യമന്ത്രി

Published on : October 02 - 2021 | 4:08 pm

തിരുവനന്തപുരം: നിർധനരായ 200 കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുന്ന സ്കൗട്സ് & ഗൈഡ്സിന്‍റെ ‘സ്നേഹഭവനം’ പദ്ധതി നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന സ്നേഹഭവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദഹം. നാട്ടിലെ എല്ലാ ജനവിഭാങ്ങളുടെയും സ്വപ്നമാണ് സ്വന്തം ഭവനം എന്നത്. ഈ സ്വപ്നം മിക്കവര്‍ക്കും സാഫല്യമാകത്തത് വീട് നിര്‍മ്മിക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടുതന്നൊണ്. ജനങ്ങളുടെ ഈ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ രണ്ടരലക്ഷം വീടുകളാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിന്‍റെ തുടക്കത്തില്‍തന്നെ 100 ദിന കര്‍മ്മപദ്ധതികള്‍ ആരംഭിച്ചു. ഇതിലൂടെ ഒരുലക്ഷം വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടം നില്‍ക്കുന്നതല്ല, ഓരോ വര്‍ഷവും ഒരുലക്ഷം വീട് എന്നതുപ്രകാരം 5 വര്‍ഷംകൊണ്ട് 5 ലക്ഷം വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ മാത്രം പരിപാടിയല്ല, എല്ലാവരുടെയും സഹായസഹകരത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സമ്പൂര്‍ണ പാര്‍പ്പിടയഞ്ജം ജനകീയ ക്യാമ്പയിനായി മാറണം. ഇതിന് ഒരു ഉത്തമ മാതൃകയാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്‍റെ നേതൃത്വത്തില്‍ 200 ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ വിദ്യാലയങ്ങളില്‍ ഒട്ടേറെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട് & ഗൈഡ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് രണ്ട് കോടിയുടെ ഉപകരണങ്ങളാണ് വിവിധ എഫ്.എല്‍.ടി.സി കള്‍ക്ക് നല്‍കിയത്. 40 ലക്ഷം രൂപ വിദ്യാകിരണം പദ്ധതിയിലേക്ക് സംഭാവനയായി നല്‍കിയതും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.


യോഗത്തില്‍ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ചീഫ് കമ്മീഷറും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ ശ്രീ.ജീവന്‍ബാബു.കെ, ഐ.എ.എസ് സ്വാഗതം പറഞ്ഞു. സസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി.രാജേഷ് പദ്ധതി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ.പ്രഭാകരന്‍ നന്ദി പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ടി.വി.പീറ്റര്‍, പ്രൊഫ.ഇ.യു.രാജന്‍, പി.അനിതകുമാരി എന്നിവര്‍ പങ്കെടുത്തു.

0 Comments

Related News