പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

സ്കൗട്സ് & ഗൈഡ്സിന്‍റെ സ്നേഹഭവനം പദ്ധതി നാടിനാകെ മാതൃക: മുഖ്യമന്ത്രി

Oct 2, 2021 at 4:08 pm

Follow us on

തിരുവനന്തപുരം: നിർധനരായ 200 കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുന്ന സ്കൗട്സ് & ഗൈഡ്സിന്‍റെ \’സ്നേഹഭവനം\’ പദ്ധതി നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന സ്നേഹഭവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദഹം. നാട്ടിലെ എല്ലാ ജനവിഭാങ്ങളുടെയും സ്വപ്നമാണ് സ്വന്തം ഭവനം എന്നത്. ഈ സ്വപ്നം മിക്കവര്‍ക്കും സാഫല്യമാകത്തത് വീട് നിര്‍മ്മിക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടുതന്നൊണ്. ജനങ്ങളുടെ ഈ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ രണ്ടരലക്ഷം വീടുകളാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിന്‍റെ തുടക്കത്തില്‍തന്നെ 100 ദിന കര്‍മ്മപദ്ധതികള്‍ ആരംഭിച്ചു. ഇതിലൂടെ ഒരുലക്ഷം വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടം നില്‍ക്കുന്നതല്ല, ഓരോ വര്‍ഷവും ഒരുലക്ഷം വീട് എന്നതുപ്രകാരം 5 വര്‍ഷംകൊണ്ട് 5 ലക്ഷം വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ മാത്രം പരിപാടിയല്ല, എല്ലാവരുടെയും സഹായസഹകരത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സമ്പൂര്‍ണ പാര്‍പ്പിടയഞ്ജം ജനകീയ ക്യാമ്പയിനായി മാറണം. ഇതിന് ഒരു ഉത്തമ മാതൃകയാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്‍റെ നേതൃത്വത്തില്‍ 200 ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ വിദ്യാലയങ്ങളില്‍ ഒട്ടേറെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട് & ഗൈഡ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് രണ്ട് കോടിയുടെ ഉപകരണങ്ങളാണ് വിവിധ എഫ്.എല്‍.ടി.സി കള്‍ക്ക് നല്‍കിയത്. 40 ലക്ഷം രൂപ വിദ്യാകിരണം പദ്ധതിയിലേക്ക് സംഭാവനയായി നല്‍കിയതും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

\"\"


യോഗത്തില്‍ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ചീഫ് കമ്മീഷറും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ ശ്രീ.ജീവന്‍ബാബു.കെ, ഐ.എ.എസ് സ്വാഗതം പറഞ്ഞു. സസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി.രാജേഷ് പദ്ധതി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ.പ്രഭാകരന്‍ നന്ദി പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ടി.വി.പീറ്റര്‍, പ്രൊഫ.ഇ.യു.രാജന്‍, പി.അനിതകുമാരി എന്നിവര്‍ പങ്കെടുത്തു.

Follow us on

Related News