editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: ഈ വർഷത്തെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകൾ നാളെ മുതൽപോണ്ടിച്ചേരി കേന്ദ്ര സർവകലാശാല മാഹി കേന്ദ്രത്തിൽ വിവിധ കോഴ്‌സുകളിൽ സീറ്റൊഴിവ്നിഫ്റ്റിൽ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ പ്രോഗ്രാമുകൾ: അവസാന തീയതി ഓഗസ്റ്റ് 20കേരള ഐടി പാർക്ക്‌ ഇന്റേൺഷിപ്പ് ഫെയർ ഈ മാസം 20ന്ഗ്രാമ സഡക് യോജനയിൽ കരാർ നിയമനം; അവസാന തീയതി സെപ്റ്റംബര്‍ 15കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകൾപോളിടെക്നിക് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനംഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിൽ ഡിഗ്രി പ്രവേശനംകേന്ദ്ര സർവകലാശാല ബിരുദ പ്രവേശനം; 13 കേന്ദ്രങ്ങളിൽ പരീക്ഷ റദ്ദാക്കിപരീക്ഷാഫലം, ടൈംടേബിൾ, പരീക്ഷ, പരീക്ഷാഫീസ്: കേരള സർവകലാശാല വാർത്തകൾ

ഗാന്ധിജയന്തി ദിനത്തിൽ ജാഹ്നവിയുടെ സമർപ്പണം:റുബിക്സ് ക്യൂബുകൾക്കൊണ്ട് ഗാന്ധിജി

Published on : October 02 - 2021 | 11:33 am


പാലക്കാട്‌: റുബിക്സ് ക്യൂബുകൾ ചേർത്ത് വച്ചുകൊണ്ടുള്ള മോസായ്ക് ആർട്ട്‌ പോർട്രൈറ്റുകളിൽ വിസ്മയം തീർക്കുകയാണ് കുമരനല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ജാഹ്നവി എസ്‌ അശോക്. ഗാന്ധിജയന്തി ദിനത്തിൽ 600, 3×3 റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് ചേർത്ത് വച്ചുള്ള ഗാന്ധിചിത്രം ഒരുക്കിയിരിക്കുകയാണ് ജാഹ്നവി. ഓരോ വിശേഷ ദിനത്തിലും ഓരോ പോർട്രറ്റുകൾ ആണ് ഉണ്ടാക്കുന്നത്. റിയർ സൈഡ് ഫില്ലിംഗ്ആയും പോർട്രൈറ്റുകൾ തയ്യാറാക്കാറുണ്ട്. ഏഴ് വയസ്സ് മുതൽ റുബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് തുടങ്ങിയ ജാഹ്നവി പത്തു വയസ്സ് ആയപ്പോഴേക്കും 2×2 ക്യൂബ് മുതൽ വളരെ സങ്കീർണമായ 7×7 റുബിക്സ് ക്യൂബ് പോലും സോൾവ് ചെയ്യുമായിരുന്നു. കൂടാതെ മെഗാമിൻസ്, പിരമിൻസ്, മിറർ ക്യൂബ്, സ്ക്യൂബ്ബ് തുടങ്ങി ഒട്ടേറെ ക്യൂബുകൾ ഈ പന്ത്രണ്ട് വയസ്സിനുള്ളിൽ സോൾവ് ചെയത് കഴിഞ്ഞു . 2019 ൽ വേൾഡ് ക്യൂബ് അസോസിയേഷൻ (WCA) സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തതിലൂടെ WCA അംഗത്വം ലഭിച്ചു.


2021 സെപ്റ്റംബർ 11ന് ജ്ഞാനപീഠ ജേതാവും കുമാരനല്ലൂർ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി യുടെ മുഖചിത്രം റൂബിക്സ് ക്യൂബുകളിൽ കോർത്തിണക്കി യാണ് മൊസായിക് ആർട്ടിൽ തുടക്കം കുറിച്ചത്. ഓരോ വിശേഷ ദിവസങ്ങളിലും അതുമായി ബന്ധപ്പെട്ട പോർട്രൈറ്റുകൾ ഉണ്ടാക്കുന്നത് ഇപ്പോൾ ഒരു ഹോബിയായി മാറിയിരിക്കുന്നു. ലോകപ്രശസ്ത ഗായിക വിദ്യാവോക്സ് തന്റെ കടുത്ത ആരാധികയായ ജാഹ്നവി പിറന്നാൾ ദിവസം അയച്ചുകൊടുത്ത പോർട്രൈറ്റ് കണ്ടിട്ട് മറുപടി ഇമെയിൽ അയച്ചിരുന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയുടെ മുഖചിത്രം തയ്യാറാക്കി.


KSEB എടപ്പാൾ എഞ്ചിനീയർ അശോക കുമാറിന്റെയും കുമരനല്ലൂർ വിദ്യാലയത്തിലെ ഹയർ സെക്കന്ററി അധ്യാപികയായ ശുഭശ്രീയുടെയും മകളാണ് ജാഹ്നവി. ഒന്നരവയസ്സ്കാരി മേഘ്നവി എസ്‌ അശോക് അനുജത്തിയാണ്.

0 Comments

Related News