പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ: രജിസ്‌ട്രേഷൻ ഇന്നുമുതൽ

Oct 1, 2021 at 6:20 am

Follow us on

Getting your Trinity Audio player ready...

തിരുവനന്തപുരം: സർക്കാർ, എയിഡഡ് IHRD/CAPE പോളിടെക്‌നിക് കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നമുതൽ (ഒക്ടോബർ ഒന്ന്) ആരംഭിക്കും. http://polyadmission.org എന്ന വെബ്‌സൈറ്റിലെ \’Spot Admission Registration\’ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നൽകി റജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
ഓരോ ജില്ലകളിലേയും നോഡൽ പോളിടെക്‌നിക് കോളജുകളിൽ വെച്ച് 11 മുതൽ 18 വരെ ആയിരിക്കും സ്‌പോട്ട് അഡ്മിഷൻ നടത്തുക. അപേക്ഷകന് പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കു.

\"\"

രണ്ടു ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല. http://polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതാതു നോഡൽ പോളീടെക്‌നിക് കോളജുകളിൽ ഹാജരാകേണ്ടതാണ്.
ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. സ്‌പോട്ട് അഡ്മിഷൻ സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കപ്പെട്ടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകുന്നതുമായിരിക്കും.
നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളജ് അടിസ്ഥാനത്തിൽ http://polyadmission.org എന്ന വെബ്‌സൈറ്റിലെ \’Vacancy position\’ എന്ന ലിങ്കിൽ ലഭ്യമാണ്. ഓൺലൈൻ സ്‌പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. അലോട്ട്‌മെന്റ് പ്രകാരം നിലവിൽ പ്രവേശനം നേടിയവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

\"\"

Follow us on

Related News