editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സർവകലാശാലകൾക്കു കീഴിലെ സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിനായി ‘കെ റീപ്’ വരും.എസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ: അപേക്ഷ 8വരെകുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്

കുട്ടികളെ സ്കൂളിൽ വിടണമോ വേണ്ടയോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം : ഹാജർ നിർബന്ധമാകില്ല

Published on : September 30 - 2021 | 1:48 pm

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ കേരളത്തിൽ സ്കൂളുകളിൽ തുറക്കുമ്പോൾ വിദ്യാർത്ഥികളെ സ്കൂളിലേക്ക് വിടണമോ വേണ്ടയോ എന്ന രക്ഷിതാക്കൾക്ക് തീരുമാനിക്കാം. സ്കൂൾ തുറക്കുന്ന ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കില്ലെന്ന് വിവിധ അധ്യാപക-അനധ്യാപക സംഘടനകളെ ഉൾപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് നടത്തിയ യോഗത്തിൽ തീരുമാനമായി. വിദ്യാർഥികൾ നിർബന്ധമായും സ്കൂളുകളിൽ എത്തണമെന്ന് നിർദ്ദേശം ഉണ്ടാകില്ല. രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് കുട്ടികളെ സ്കൂളിൽ അയക്കാം. അധ്യാപകർ നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം .

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഏകോപന ചുമതല അതത് ജില്ലാ കളക്ടർമാർക്കായിരിക്കും. ജില്ലാ തലത്തിൽ വിവിധ വകുപ്പുകൾ പ്രധാന അധ്യാപകർ മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ യോഗം ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർക്കും. കോവിഡ് വ്യാപനം തടയാൻ സ്കൂൾ തലത്തിൽ ജാഗ്രതാ സമിതിയും രൂപീകരിക്കും. ഒക്ടോബർ 5നകം അന്തിമ മാർഗരേഖ പുറത്തിറക്കാനും തീരുമാനമായി.

0 Comments

Related News