തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിന് അടക്കം പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി സംസ്ഥാന സർക്കാർ. സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. സഹകരണ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ്, ക്ഷേമനിധി ബോർഡുകൾ എന്നിവയ്ക്കും പുതിയ തീരുമാനം ബാധകമാകും. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇതിനായി ഉടൻ ചട്ട ഭേദഗതി വരുത്തണമെന്നും മന്ത്രിസഭ തീരുമാനമെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനത്തിന് ഇപ്പോൾ...