ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് കേന്ദ്രസർക്കാർ മാറ്റി. നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി ‘നാഷണൽ സ്കീം ഫോർ പി.എം. പോഷൺ ഇൻ സ്കൂൾസ്’ എന്ന പേരിൽ അറിയപ്പെടും. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 1മുതൽ 8വരെ ക്ലാസിലെ വിദ്യാർഥികളെ കൂടാതെ അങ്കണവാടി കുട്ടികളെയും ‘പി.എം. പോഷൺ’ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിച്ചു. നിലവിലുള്ള പദ്ധതി 2026 വരെ നീട്ടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്യത്തെ 11.2 ലക്ഷം വിദ്യാലയങ്ങളിൽ പഠിക്കുന്ന 11.8 കോടി വിദ്യാർഥികൾക്ക് അനുവദിക്കുന്ന ഉച്ചഭക്ഷണ പദ്ധതിക്കായി
കേന്ദ്രസർക്കാർ 54,000 കോടിരൂപയും സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ദിവസേനയുള്ള ഉച്ചഭക്ഷണത്തിന് പുറമെ പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാർഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം നൽകാനുള്ള ‘തിഥി ഭോജൻ’ എന്ന ആശയവും നടപ്പാക്കും. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് തിഥി ഭോജൻ പ്രവർത്തികമാക്കുക. പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാൻ വിദ്യാലയങ്ങളിൽ ‘സ്കൂൾ ന്യൂട്രീഷൻ ഗാർഡൻസ്’ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര്മാറ്റി: ഇനിമുതൽ ‘പി.എം. പോഷൺ പദ്ധതി’
Published on : September 29 - 2021 | 6:54 pm

Related News
Related News
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലം
SUBSCRIBE OUR YOUTUBE CHANNEL...
ഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെ
SUBSCRIBE OUR YOUTUBE CHANNEL...
നൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാം
SUBSCRIBE OUR YOUTUBE CHANNEL...
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments