കൊച്ചി:പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അവസരം നഷ്ടമായ വിദ്യാർഥിക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ എം.മുഹമ്മദ് നിഹാദിന് മാത്രമായി പ്രത്യേകം പരീക്ഷ നടത്താനാണ് കോടതിയുടെ ഉത്തരവ്. സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അപേക്ഷ
സ്കൂളിൽനിന്ന് കൈമാറാത്തതിനാൽ അവസരം നഷ്ടമായി എന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഈ വർഷം നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഫിസിക്സ് ഒഴികെ എല്ലാ വിഷയങ്ങളിലും നിഹാദ് ഉപരിപഠന യോഗ്യതാ മാർക്ക് നേടിയിരുന്നു. തുടർന്ന് ഫിസിക്സ് സേ പരീക്ഷയ്ക്കായി നിശ്ചിത ഫീസടച്ച ചെലാൻ സഹിതം അപേക്ഷ സ്കൂളിൽ സമർപ്പിച്ചു. ഓഗസ്റ്റ് 17ന് നടന്ന സേ പരീക്ഷ എഴുതാനായി കണ്ണൂർ എച്ച്.എസ്.എസിെല പരീക്ഷാ ഹാളിൽ എത്തിയപ്പോൾ പട്ടികയിൽ പേരില്ലെന്ന് പറഞ്ഞു. ഇതുകൊണ്ട് എഴുതാൻ കഴിഞ്ഞില്ല.
സ്കൂളിൽനിന്ന് അപേക്ഷ അധികൃതർക്ക് കൈമാറിയിരുന്നില്ല. വീണ്ടും അവസരം നൽകണമെന്ന ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു വിദ്യാർഥിക്കു മാത്രമായി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിഹാദിന്റെ പിതാവ് നൗഷാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് പ്രകാരമാണ് വിദ്യാർത്ഥിക്കായി ഫിസിക്സ് പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് 2 മാസത്തിനകം പരീക്ഷ നടത്തണം.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....