Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ ആരംഭിച്ചു: കർശന സുരക്ഷ

Sep 24, 2021 at 10:07 am

Follow us on

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു. സുപ്രീം കോടതിയുടെ അനുമതിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. രാവിലെ 9.40ന്പ രീക്ഷ ആരംഭിച്ചു. 20 മിനുട്ട് കൂൾ ഓഫ് ടൈം അനുവദിച്ചു.

ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന് SOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY
(OLD), ELECTRONIC SYSTEMS പരീക്ഷകളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന് Entrepreneurship Development പരീക്ഷയുമാണ് നടക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 28ന് CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS
STUDIES, COMMUNICATIVE ENGLISH പരീക്ഷകളാണ് നടക്കുക 28ന് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ Chemistry /History/Business studies പരീക്ഷകൾ നടക്കും.

ഇന്ന് ആരംഭിച്ച് ഒക്ടോബർ 18ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 13നാണ് അവസാനിക്കുക. ഹയർ സെക്കൻഡറിയിൽ ഇന്ന്
പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്.

Follow us on

Related News




Click to listen highlighted text!