Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

Sep 23, 2021 at 7:05 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റ് പ്രകാരമാണ് പ്രവേശനം. ഇന്ന് രാവിലെ 9മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾ ഒക്ടോബര്‍ ഒന്നുവരെ നീണ്ടുനിൽക്കും. അലോട്ട്‌മെന്റ് പട്ടികയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടലിലാണ് ഇന്നലെ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് http://hscap.kerala.gov.in, http://admission.dge.kerala.gov.in. എന്നീ വെബ്സൈറ്റുകളിലൂടെ പട്ടിക പരിശോധിക്കാം.

ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേർഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗിൻ ചെയ്യുക. സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. Kerala Plus One First Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.
കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പ്രവേശന നടപടികൾ. ഒരു വിദ്യാർഥികളുടെ പ്രവേശം പൂർത്തിയാക്കാൻ ആകെ 15 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.

പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന സ്ലിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്‌കൂളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാതാപിതാക്കള്‍ക്കൊപ്പം ഹാജരാവണം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44281 ഒഴിവുകളില്‍ ലഭിച്ച 109320 അപേക്ഷകളില്‍ 107915 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.

Follow us on

Related News




Click to listen highlighted text!