പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിണ്ടിക്കേറ്റ് തീരുമാനങ്ങൾ

Sep 22, 2021 at 5:34 pm

Follow us on


കണ്ണൂർ: സർവകലാശാലാ ഡയറക്ടർ ഓഫ് സ്റ്റുഡൻറ് സർവ്വീസസ്, വിവിധ കാമ്പസുകളിലെ ഹെൽത്ത് സെൻററിലേക്കുള്ള ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരുടെ റാങ്ക് ലിസ്റ്റ് അംഗീകരിച്ചു.

2.സെൻറ് പയസ് കോളജിലെ ഏഴ്  അസിസ്റ്റൻറ് പ്രഫസർമാരുടെയും, നിർമ്മലഗിരി കോളജിലെ അഞ്ച് അസിസ്റ്റന്റ്  പ്രഫസർമാരുടെയും  നിയമനങ്ങൾ അംഗീകരിച്ചു.
3.  മഞ്ചേശ്വരം ക്യാമ്പസ്സിൽ എൽ എൽ എം  കോഴ്‌സ്  തുടങ്ങാനുള്ള   സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവിയുടെ  പ്രൊപ്പോസലിന് അംഗീകാരം നൽകി.
4.    രാജീവ് മെമ്മോറിയൽ ട്രെയിനിങ് കോളജിലെ 2021-22 ബി എഡ്‌  അഡ്മിഷൻ സീറ്റ്‌ മട്രിക്‌സിൽ  ഉൾപ്പെടുത്താനുള്ള പ്രിൻസിപ്പലിന്റെ അപേക്ഷ പരിഗണിക്കാൻ തീരുമാനിച്ചു.
5.           നാഷണൽ ഇനിഷ്യേറ്റീവ്  ഫോർ ഡെവലപ്പിംഗ് ആൻറ് ഹാർണസിംഗ് ഇന്നോവേഷൻസിൻറെ  കീഴിൽ  ഇൻക്ലൂസീവ് ടെക്‌നോളജി  ബിസിനസ്സ്  ഇൻകുബേറ്റർ തുടങ്ങാനുള്ള പ്രൊപ്പോസൽ അംഗീകരിച്ചു.
6.     കണ്ണൂർ സർവ്വകലാശാലയും പാലക്കാട് മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററുമായി MOU ഒപ്പിടാൻ തീരുമാനിച്ചു.
7. എല്ലാ കാമ്പസിലും കാമ്പസ് ലൈബ്രറികൾ സ്ഥാപിക്കും.
8.എല്ലാ കാമ്പസിലും കൗൺസിലിങ് സെന്റർ തുടങ്ങുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അംഗീകരിച്ചു.
9.2020-21 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ അംഗീകരിച്ചു.
10.സർവകലാശാലയുടെ ലെയ്‌സൺ ഓഫീസറായി വി.മനോഹരന്റെ സേവനം 6 മാസത്തേക്കു  കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
11.35പേർക്ക്  PhD ഗവേഷണ ബിരുദം നൽകാൻ തീരുമാനിച്ചു.
12.സർവകലാശാലയുടെ  പുതിയ സ്റ്റാന്റിംഗ് കൗൺസിലായി മുൻ സീനിയർ ഗവണ്മെന്റ് പ്ലീഡർ അഡ്വ. ഐ വി പ്രോമോദിനെ നിയമിക്കാൻ തീരുമാനിച്ചു.

\"\"

Follow us on

Related News