വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പ്ലസ്‌വൺ ഒന്നാം അലോട്ട്‌മെന്റ് പ്രവേശനം 23 മുതൽ

Published on : September 20 - 2021 | 1:36 pm

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശനം 23 മുതൽ ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 23ന് രാവിലെ 9 മുതൽ പ്രവേശനം ആരംഭിക്കും. ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 23 മുതൽ ഒക്‌ടോബർ ഒന്നുവരെ കോവിഡ്ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.in ൽ ലഭിക്കും.  അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.

0 Comments

Related NewsRelated News