തിരുവനന്തപുരം: സർക്കാർ സ്‌കൂളുമായി ബന്ധപ്പെട്ട ഭൂമിയിൽ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. നെടുമങ്ങാട് ഗവ.എൽ.പി. സ്‌കൂളിന് സമീപം പൊതുജനങ്ങൾക്കായി നഗരസഭ ശൗചാലയം നിർമ്മിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ കുട്ടികൾ നൽകിയ ഹർജിതീർപ്പാക്കിയാണ് കമ്മീഷൻ അംഗം കെ.നസീർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൽ സ്വീകരിച്ച നടപടി 60 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







