ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം ഡൽഹി സർവകലാശാല കോളജുകൾ ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചു. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കാണ് ഓഫ്‌ലൈൻ പഠനം പുനരാരംഭിച്ചത്. ഒന്നര വർഷത്തിനുശേഷം കോളജിൽ വന്നതിന്റെ സന്തോഷം വിദ്യാർത്ഥികൾ പങ്കുവെച്ചു. ക്ലാസ് റൂം പഠനം പുനരാരംഭിച്ചതിൽ അധ്യാപകരും സന്തോഷം പ്രകടിപ്പിച്ചു. അതേസമയം
ആദ്യ ദിവസമായ ഇന്ന് കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് ക്ലാസുകളിൽ പങ്കെടുത്തത്.
