പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്: പ്ലസ്ടു മുതൽ പിഎച്ച്ഡി വരെ

Nov 11, 2021 at 7:56 am

Follow us on


തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് വൺ ക്ലാസ് മുതൽ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2021-2022 അധ്യയന വർഷത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നതിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട, കുടംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും XI, XII തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർഥികൾ മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. കോഴ്‌സിന്റെ മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ അന്നത്തെ രജിസ്‌ട്രേഷൻ ഐ.ഡി. ഉപയോഗിച്ചു പുതുക്കലിന് അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ http://scholarships.gov.in അല്ലെങ്കിൽ http://minorityaffairs.gov.in എന്ന വെബ്‌സൈറ്റ് ലിങ്കുകൾ വഴിയോ National Scholarship (NSP) എന്ന മൊബൈൽ ആപ്പിലൂടെയോ നവംബർ 30നകം ഓൺലാനായി സമർപ്പിക്കണം. സ്‌കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: http://dcescholarship.kerala.gov.in, http://collegiateedu.kerala.gov.in ഫോൺ: 9446096580, 0471-2306580. ഇ-മെയിൽ: postmatricscholarship@gmail.com.

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...