വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : September 10 - 2021 | 3:44 pm

തവനൂർ.വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി ഗസ്റ്റ് അദ്ധ്യാപക നിയമനം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർവകലാശാല വാർത്തകൾ അടക്കമുള്ള സമഗ്ര വിവരങ്ങളുമായി തവനൂർ ഗവ. ആർട്സ് & സയൻസ് കോളജിന്റെ വെബ്സൈറ്റ്. നവീകരിച്ച വെബ്സൈറ്റ് http://gascthavanur.ac.in കെ.ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിഗ്രി അഡ്മിഷൻ, കോഴ്‌സുകൾ, കോളേജ് കൗൺസിൽ, ഓഫീസ് സംബന്ധമായ വിവരങ്ങൾ, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി ഗസ്റ്റ് അദ്ധ്യാപക നിയമനം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർവകലാശാല വാർത്തകൾ തുടങ്ങിയവ വെബ്സൈറ്റിൽ ലഭ്യമാണ്. ചടങ്ങിൽ കോളജ് പ്രിൻസിപ്പൾ ഇൻ ചാർജ് വി.വി.സീജ. അധ്യക്ഷയായി. വെബ്സൈറ്റ് നോഡൽ ഓഫീസർ വിനീത്. ടി. പി, സീനിയർ സൂപ്രണ്ട് അനസ്. വി, മെൽവിൻ എ. പി, മുഹമ്മദ്‌ ഷാഫി. പി എന്നിവർ സന്നിഹിതരായി.

0 Comments

Related News

Common Forms

Common Forms

Related News