വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

അംഗീകാരമില്ലാത്ത കോഴ്സുകൾ: ജാഗ്രത വേണമെന്ന് എം.ജി സർവകലാശാല

Published on : September 08 - 2021 | 5:39 pm

കോട്ടയം: എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളജുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സർവകലാശാലയുടെ കേന്ദ്രീകൃത പ്രവേശന സംവിധാനം വഴിയല്ലാതെ പ്രവേശനം നടത്തുന്ന പ്രോഗ്രാമുകളിൽ സർവകലാശാലയുടെ അനുമതി ഇല്ലാത്ത ചില പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർവകലാശാലയുടെ അംഗീകാരമില്ലാത്ത പ്രോഗ്രാമുകളിലേക്ക് ഈ സ്ഥാപനങ്ങൾ പ്രവേശനം നടത്താൻ പാടുള്ളതല്ല. പ്രസ്തുത കോളേജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ നിശ്ചിത പ്രോഗ്രാമുകൾക്ക് അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി 9188641784 എന്ന നമ്പറിൽ ബന്ധപ്പെടണം.

0 Comments

Related NewsRelated News