ന്യൂഡൽഹി: സെപ്റ്റംബർ 6മുതൽ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. കേരളത്തിലെ കോവിഡ് സാഹചര്യം ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.എൻ.ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പരീക്ഷ സ്റ്റേ ചെയ്തത്. പരീക്ഷ നടത്താനുള്ള തീരുമാനം സെപ്തംബർ 13വരെ നിർത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനം സംസ്ഥാന സർക്കാർ കോടതിയെ ഉടൻ അറിയിക്കും. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനും കോൺഗ്രസ് പ്രാദേശിക നേതാവുമായ റസൂൽ ഷാനാണ് പ്ലസ് വൺ പരീക്ഷ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി...







