പ്രധാന വാർത്തകൾ

കേരളത്തിലും ഇന്ത്യയിലും 'എ പ്ലസ്' നേടി കാലടി സംസ്കൃത സർവകലാശാല

Sep 2, 2021 at 5:28 am

Follow us on

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) \’എ പ്ലസ്\’ പദവി ലഭിച്ചു. പുതിയ നാക് അക്രഡിറ്റേഷൻ അനുസരിച്ച് \’എ പ്ലസ് \’ ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി കാലടി സംസ്കൃത സർവകലാശാല. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്കൃത സർവകലാശാലയും കാലടി സർവകലാശാലയാണ്.4-ൽ 3.37 സി.ജി.പി.എ. (ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് ) ലഭിച്ചാണ് കാലടി ഈ നേട്ടം കൈവരിച്ചത്. 2014ൽ നടന്ന ആദ്യ നാക് മൂല്യനിർണയത്തിൽ കാലടി സർവകലാശാല ലക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ \’റൂസ\’ ഫണ്ടിങ് ലഭിക്കാനുള്ള അംഗീകാരവും ലഭ്യമാകും.

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

\"\"

Follow us on

Related News