തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനു സംസ്ഥാനത്ത് 4 ലക്ഷത്തിലധികം സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. കൂടുതൽ അപേക്ഷകരുള്ള 7ജില്ലകളിൽ 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതനുസരിച്ച് 39,546 സീറ്റുകൾ വർധിപ്പിച്ച് ആകെ 4,00,854 പ്ലസ് വൺ സീറ്റുകൾ സംസ്ഥാനത്താകെ ഉണ്ടാകും. തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് 20 ശതമാനം അധിക സീറ്റ് ഉണ്ടാവുക. ഈ ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എല്ലാ വിഷയത്തിനും 20%സീറ്റ് അധികം അനുവദിക്കാനാണു സർക്കാർ തീരുമാനം.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....