വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം നാളെ മുതൽസ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണംമാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചുഅൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻ
[wpseo_breadcrumb]

എംജി ബിരുദ പ്രവേശനം: ഓപ്ഷനുകൾ പുനഃക്രമീകരിക്കാം

Published on : September 01 - 2021 | 6:29 pm

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റിന്പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് നേരത്തെ നൽകിയ ഓപ്ഷനുകൾ സെപ്തംബർ 2ന് രാവിലെ 11 മുതൽ സെപ്തംബർ 3ന് വൈകീട്ട് 4വരെ പുനക്രമീകരിക്കാം. അപേക്ഷകർക്ക് അപേക്ഷയുടെ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ പുനക്രമീകരണം നടത്താം. എന്നാൽ പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ സാധിക്കില്ല. ഒന്നാം അലോട്മെൻ്റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ച അലോട്മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് രണ്ടാം അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. ആദ്യ അലോട്മെന്റ് റദ്ദാക്കപ്പെടും. ഒന്നാം അലോട്മെന്റിൽ സ്ഥിരപ്രവേശം നേടിയവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതില്ല.

0 Comments

Related NewsRelated News