തിരുവനന്തപുരം: പ്ലസ് വൺ മാതൃകാ പരീക്ഷ ഓൺലൈനിൽ തുടരുന്നു. രാവിലത്തെ പരീക്ഷ പൂർത്തിയായി. രാവിലെ 9.30 മുതൽ ആരംഭിച്ച പരീക്ഷ 12.30 വരെയാണ് നടന്നത്. രാവിലെ ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് സാഹിത്യം വിഭാഗം പരീക്ഷയാണ് പൂർത്തിയായത്.
ഇനി ഉച്ചയ്ക്ക് 1.30മുതൽ 4.30 വരെ പാർട്ട് 2 ഭാഷ, കംപ്യൂട്ടർസയൻസ് ആൻഡ്ഐടി, കംപ്യൂട്ടർ ഐടി (പഴയസിലബസ്) വിഭാഗക്കാർക്കാണ്പരീക്ഷ. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് http://dhsekerala.gov.in സൈറ്റിൽ നിന്ന് ചോദ്യപ്പേപ്പർ ലഭിക്കും. മാതൃകാ പരീക്ഷ ഓൺലൈനിൽ വീട്ടിൽ ഇരുന്നാണ് വിദ്യാർത്ഥികൾ എഴുതുന്നത്. ഉത്തരപ്പേപ്പറുകൾ വിദ്യാർത്ഥികൾ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം സ്വയം വിലയിരുത്തി അധ്യാപകരുമായി ബന്ധപ്പെട്ട് സംശയങ്ങൾ
തീർക്കാം. ഇന്ന് ആരംഭിച്ച മാതൃകാ
പരീക്ഷകൾ സെപ്റ്റംബർ 4ന് അവസാനിക്കും. പ്ലസ് വൺ വാർഷിക പരീക്ഷ സെപ്റ്റംബർ 6നാണ് തുടങ്ങുക.
എസ്എസ്എൽസി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ സമയം...







